Sunday, April 22, 2012

എന്‍ എസ് എസ് ആരുടേയും പാട്ടപ്പരമ്പില്‍ കിടക്കുന്നവരല്ല എന്ന് സുകുമാരന്‍ നായര്‍. -

മൂക്കിനു താഴെ കിടക്കുന്ന ചെങ്ങന്നൂരിലെ എമ്മല്ലെ പോലും താക്കീതിന്റെ സ്വരത്തില്‍ കുറ്റപെടുത്താന്‍ തുടങ്ങി. സുകുമാരന്‍ നായര്‍ സ്വന്തം നില അറിയേണ്ട സമയം അതിക്രമിച്ചു.

ശബരിമല തന്ത്രി, ഗുരുവായൂര്‍ തന്ത്രി, തിരുവതാം കൂര്‍ മഹാരാജാവ്, തുടങ്ങിയവര്‍ മുതല്‍ എസ് എന്‍ ഡീ പീ, പുലയര്‍ മഹാസഭ, മലയാള ബ്രാഹ്മണ സഭ തുടങ്ങി നൂറോളം സങ്കടനകള്‍ ഒരുമിച്ചു ഹിന്ദു ഐക്യത്തിന് വേണ്ടി മുന്നിട്ടു ഇറങ്ങിയപ്പോള്‍ അതിനു തുരംഗം വച്ച ചരിത്രമാണ്‌ സുകുമാരന്‍ നായര്‍ക്ക് ഉള്ളത്. വെള്ളാപ്പള്ളിയും ഒരുമിച്ചു അന്ന് ഹിന്ദു ഐക്യത്തിന് ശ്രമിച്ചിരുന്നു എങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറിപോകുമായിരുന്നു. ആ സുവര്‍ണ അവസരം കളഞ്ഞു കുളിച്ചിട്ടു ഇപ്പോള്‍ കരയോഗത്തിന്റെ തിണ്ണയില്‍ കേറി നിന്ന് കുറച്ചിട്ട് ഒരു കാര്യവുമില്ല.

No comments:

Post a Comment